‘Break the Silence’ – Let’s Work with Dignity’
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013
വിദ്യാഭ്യാസ തൊഴിൽമേഖലകളിൽ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾക്ക് വിവിധ തൊഴിൽ മേഖലകളിൽ സുരക്ഷിതമായി പ്രവൃത്തി എടുക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. അതിലൂടെ സ്ത്രീ സുരക്ഷാ തൊഴിലിടം സൃഷ്ടിച്ച് സ്ത്രീകൾക്ക് അന്തസ്സോടെ തങ്ങളുടെ ഔദ്യോഗിക കർമ്മ മണ്ഡലങ്ങളിൽ തിളങ്ങുന്നതിനുള്ള അവസരം ഉണ്ടാകണം. എന്നാൽ വിവിധ തൊഴിലിടങ്ങളിലുള്ള സ്ത്രീകൾക്ക് ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. തൊഴിലിടങ്ങളിൽ തങ്ങളുടെ അവകാശങ്ങളും കടമകളും ഉത്തരവാദിത്വങ്ങളും അറിയുന്നതിനും സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി എല്ലാ മേഖലകളിലും ഉള്ള ആൾക്കാർക്കും പൊതുവായ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. പ്രസ്തുത നിയമത്തിലെ വകുപ്പുകളും വ്യവസ്ഥകളും ഉൾപ്പെടുത്തി ഇതിൻറെ പരിധിയിൽ വരുന്ന തൊഴിലാളികൾ, തൊഴിലുടമകൾ, ഇന്റേണല്‍ കമ്മിറ്റികൾ, ലോക്കൽ കമ്മിറ്റികൾ എന്നിവർക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്പ്മെന്‍റ് ഒക്ടോബർ 23 ന് സി.എം.ഡി സില്‍വർ ജൂബിലി ഹാളില്‍ വച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സർക്കാർ/ സര്‍ക്കാരിതര/ സംഘടിത/ അസംഘടിത തൊഴിൽ മേഖലകളിലെ ആഭ്യന്തര/ പ്രാദേശിക കമ്മിറ്റികൾക്കും, സ്ഥാപന മേധാവികൾക്കും, മറ്റു ബന്ധപ്പെട്ടവർക്കും പരിശീലനത്തില്‍ പങ്കെടുക്കാം. വിശദാംശങ്ങള്‍ ചുവടെക്കൊടുക്കുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 20-നു മുമ്പായി https://forms.gle/cZ22eKtFJSEmJDfAA ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്- 8281437982